Thursday, April 16, 2015

Ceramic and vitrified tiles

അടിസ്ഥാനപരമായി രണ്ടും കളിമണ്ണുകൊണ്ട് നിര്‍മിക്കുന്നവയാണ്. ceramic tiles ന്‍റെ മറ്റൊരു ഇനമാണ് യഥാര്‍ഥത്തില്‍ vitrified tiles. പിന്നെ രണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്? vitrified tiles കളിമാണ്ണ്‍ കൊണ്ട് മാത്രമല്ല, അതില്‍ plastic, silica, quartz, feldspar തുടങ്ങിയവയും ഉണ്ടാകും. ഈ മിശ്രിതം ചൂളക്ക് വെച്ചു കൊണ്ടാണ് vitrified tiles ഉണ്ടാക്കുന്നത്‌. അതില്‍ dye ഉപയോഗിച്ച് വിവധ തരത്തിലുള്ള designs നല്‍കും. ഇവ ഉരുകുമ്പോള്‍ രൂപപ്പെടുന്ന ഗ്ലാസ്‌ രൂപത്തിലുള്ള പ്രതലത്തെയാണ് vitrified tiles എന്ന് വിളിക്കുന്നത്.  സാധാരണ flooring നു വേണ്ടിയാണ് ഇത്തരം tiles ഉപയോഗിക്കാറ്.

 vitrified tiles - മെച്ചങ്ങള്‍
  • കൂടുതല്‍ ഉറപ്പും മിനുസവും ഉണ്ടാകും. 
  • അതില്‍ സുഷിരങ്ങള്‍ (pores) കുറവായിരിക്കും.
  • തിളക്കം അനുഭവപ്പെടും
  • വെള്ളത്തിനും(water proof) ഈര്‍പ്പതിനും (moisture) എതിരെ ഫലപ്രതം.
  • scratch വീണാലും നിറമോ അതിന്റെ പ്രത്യേകതകളോ നഷ്ടപ്പെടുകയില്ല
  • കറ പിടിക്കുകയില്ല
ഒരുപാട് ഗുണങ്ങള്‍ ഉണ്ടെങ്കിലും ചില പ്രശ്നങ്ങളും ഇവക്കുണ്ട്. 
  • അവയുടെ പ്രതലത്തില്‍ സുഷിരങ്ങള്‍ ഇല്ലാത്തതിനാല്‍ നിലത്ത് പതിക്കാന്‍ അല്പം ബുദ്ധിമുട്ടും. അതിനു സാധാരണ സിമന്റ്‌  ഉപയോഗിക്കാന്‍ പാടില്ല. പ്രത്യേകം തയ്യാര്‍ ചെയ്ത പശകളാണ്‌ ഉപയോഗിക്കുന്നത്. 
  • സാമ്പത്തികം ഒത്തിരി കൂടും
  • Artificial look ഉണ്ടാകും
 ceramic tiles - മെച്ചങ്ങള്‍
  • എളുപ്പത്തില്‍ വിരിക്കാന്‍ സാധിക്കും
  • വില കുറവായിരിക്കും
  • വേണമെങ്കില്‍ തിളക്കം നല്‍കാം. 
  • വ്യത്യസ്ത കളറുകളിലും ഇഴയടുപ്പത്തിലും (texture), രൂപത്തിലും ലഭിക്കും
  • ചൂടിനെ കടത്തിവിടുകയും വെള്ളത്തെ തടയുകയും (water proof) ചെയ്യും
  • കൂടുതല്‍ കാലം ഈട് ലഭിക്കും
  • Natural look ഉണ്ടാകും
പ്രശ്നങ്ങള്‍
  • joint lines കാണുകായും അവിടെ കറുത്ത നിയലിപ്പ് കാണുകയും ചെയ്യും.

No comments:

Post a Comment